തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും സൗത്ത് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ചു മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളിലെ മാദക വേഷങ്ങളിലൂടെ യുവ പ്രേക്ഷകരെ ആകർഷിച്ച ഈ നടി ബോക്‌സ് ഓഫീസിൽ വലിയ ഹിറ്റുകൾ ആണ് സൃഷ്ടിച്ചത്. ആ കാലത്തു മലയാളത്തിലെ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സിനിമാ റിലീസിന്റെ ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ എത്തിക്കാൻ ഈ നടിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഷക്കീലയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു നിർമ്മിച്ച, ഷക്കീല എന്ന ചിത്രം പ്രദർശനം ആരംഭിക്കാൻ പോവുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യുകയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്.
കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റിച്ച ഛദ്ദ ആണ് ഷക്കീലയുടെ വേഷം ചെയ്യുന്നത്. ഷക്കീലയുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും സംഭവിച്ച കാര്യങ്ങളും അവർ നേരിട്ട പ്രശ്നങ്ങളും അപമാനവും തിരസ്‌കാരങ്ങളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് സംവിധായകന്റെ ശ്രമം. ഈ വർഷം ക്രിസ്‌മസ് റിലീസ് ആയി ഷക്കീല എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. റിച്ച ഛദ്ദയോടൊപ്പം പങ്കജ് ത്രിപാഠി, എസ്തർ നോരോണ, രാജീവ് പിള്ളൈ, ഷീവ റാണ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമി നന്വനി ആണ്. വീർ സമർത്, മീറ്റ് ബ്രോസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് റായിയും എഡിറ്റിങ് നിർവഹിച്ചത് ബലു സലൂജയുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.