പ്രശസ്ത ബോളിവുഡ്- തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ്മ ഒരുക്കിയ പുതിയ ചിത്രമാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്‌സ് ചിത്രം എന്ന അവകാശ വാദവുമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പൂജ ബാലേകർ എന്ന പുതുമുഖം നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം മാർഷ്യൽ ആർട്‌സ് വിദഗ്ധ ആയ ഒരു യുവതിയുടെ കഥ ആണ് പറയുന്നത്. കിടിലൻ മാർഷ്യൽ ആർട്‌സ് സംഘട്ടന രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ട്രയ്ലർ നൽകുന്നത്. അതിനൊപ്പം തന്നെ പൂജയുടെ ചൂടൻ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. പൂജയുടെ മേനി പ്രദർശനത്തിന്റെ ധാരാളിത്തം ആണ് ഈ ട്രയ്ലറിൽ കാണാൻ സാധിക്കുന്നത്. ആക്ഷൻ, ഗ്ലാമർ എന്നിവ കൃത്യമായി കോർത്തിണക്കിയ ഈ ചിത്രം അത്കൊണ്ട് തന്നെ യുവാക്കൾ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് രാം ഗോപാൽ വർമ്മ ഇനി സിനിമയാക്കാൻ പോകുന്നത്. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ലഡ്കി എന്ന ചിത്രം ഹിന്ദിയിൽ ആണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ഒ ക്ലോക്ക്, ദിഷ എൻകൗണ്ടർ എന്നീ ഏഴ് സിനിമകൾ കഴിഞ്ഞ ലോക്ക് ഡൗണിൽ ഒരുക്കി അതിൽ മിക്കതും സ്വന്തം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയും ചെയ്ത ആളാണ് രാം ഗോപാൽ വർമ. സ്വവർഗാനുരാഗികൾ ആയ യുവതികളുടെ കഥ പറയുന്ന രാം ഗോപാൽ വർമ ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.