സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിറുതൈ ശിവ സംവിധാനം ചെയ്ത ഈ ചിത്രം ദീപാവലി റിലീസ് ആയി ഈ വർഷം നവംബറിൽ പ്രേക്ഷകരുടെ മുന്നിലെത്തും. വമ്പൻ പ്രതീക്ഷകളോടെ ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്ന ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ, എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഗാനത്തിന്റെ ലിറിക്ക് വീഡിയോ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരിന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ട് ഇതിന്റെ ആദ്യ ടീസർ പുറത്തു വന്നിരിക്കുകയാണ്. ഒരു രജനികാന്ത് ചിത്രത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാസും ആക്ഷനും തീപ്പൊരി ഡയലോഗും വൈകാരിക രംഗങ്ങളും ആട്ടവും പാട്ടും എല്ലാം നിറഞ്ഞ ഒരു ചിത്രം തന്നെയാവും അണ്ണാത്തെ എന്ന സൂചനയാണ് ഈ ടീസറും നമ്മുക്ക് തരുന്നത്.
രജനികാന്തിന്റെ തീപ്പൊരി ഡയലോഗും ആക്ഷനുമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ഡി ഇമ്മൻ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഈ ടീസറിനെ ഗംഭീരമാക്കുന്നു. അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വീരം, വേതാളം, വിശ്വാസം എന്നിവ ഒരുക്കിയ സംവിധായകൻ ശിവ ഈ ചിത്രത്തിലൂടെ വീണ്ടും ഒരു മെഗാ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൺ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ എന്നിവർ രജനികാന്തിന്റെ സഹോദരിമാർ ആയാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.