തലൈവർ രജനികാന്ത് ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം അണ്ണാതെ എന്ന പുതിയ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നു. നവംബർ നാലിന് ദീപാവലി റിലീസ് ആയാണ് ഈ ചിത്രം ആഗോള റിലീസായി പുറത്തു വരുന്നത്. ഒരുപാട് വർഷങ്ങൾ പുറകോട്ട് പോയ പ്രതീതിയാണ് ഈ ട്രയ്ലർ രജനികാന്ത് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത് എന്നു പറയാം. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിന്റെ ആദ്യ പകുതിയിലുമൊക്കെ നമ്മൾ കണ്ട, ആ എനർജെറ്റിക്ക് ആയ രജനികാന്തിനെ ആണ് ഈ പുതിയ ട്രയ്ലർ നമ്മുക്ക് കാണിച്ചു തരുന്നത്. കോമഡിയും ആക്ഷനും തീപ്പൊരി ഡയലോഗുകളും പ്രണയവും പ്രതികാരവും വൈകാരിക നിമിഷങ്ങളും എല്ലാം കൃത്യമായി കോർത്തിണക്കിയ ഒരു ചിത്രമാവും ഇതെന്ന ഉറപ്പാണ് ട്രയ്ലർ പ്രേക്ഷകർക്ക് നൽകുന്നത്. ഇൻഡസ്ട്രി ഹിറ്റാണ് ഇനി വരാൻ പോകുന്നത് എന്ന് ട്രയ്ലർ കണ്ട ട്രേഡ് അനലിസ്റ്റ്കളും പറയുന്നു.
അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വീരം, വേതാളം, വിശ്വാസം എന്നിവ ഒരുക്കിയ സംവിധായകൻ ശിവ ഒരുക്കിയ ഈ ചിത്രം സണ് പിക്ചേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സതീഷ് എന്നിവരും രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ, എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഗാനത്തിന്റെ ലിറിക്ക് വീഡിയോ, ആദ്യ ടീസർ എന്നിവയും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഡി ഇമ്മൻ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഗാനങ്ങളും അണ്ണാത്തെയുടെ ഹൈലൈറ്റ് ആവുമെന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.