പ്രശസ്ത സംവിധായകൻ ആയ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവും സംവിധായകനും ആയ സച്ചിയും നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചേർന്നാണ്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു കഴിഞ്ഞു. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആവേശവുമാവുന്നതുമായ ഒരു ചിത്രവുമായിരിക്കും ഡ്രൈവിംഗ് ലൈസൻസ് എന്ന സൂചനയാണ് ഇന്നലെ വന്ന ഗംഭീര ട്രയ്ലർ നമ്മുക്ക് നല്കുന്നത്.
ഈ ചിത്രത്തിന്റെ ടീസർ, ഒരു വീഡിയോ സോങ് എന്നിവ ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ ആയാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് എങ്കിൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആയ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കുരുവിള എന്ന കഥാപാത്രം ആയാണ് സുരാജ് വെഞ്ഞാറമൂടു അഭിനയിക്കുന്നത്. പ്രശസ്ത നടി മിയ സുരാജിന്റെ ഭാര്യാ വേഷത്തിൽ എത്തുമ്പോൾ ഇവർക്കൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ബ്ലെസിയുടെ ആട് ജീവിതത്തിൽ അഭിനയിക്കാൻ ആയി ബ്രേക്ക് എടുത്തിട്ടുള്ള പൃഥ്വിരാജ് നായകനാവുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം അടുത്ത മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സച്ചി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.