പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വന്നു. ഏറെ ആവേശം നൽകുന്ന ഈ ട്രെയ്‌ലറിന് വലിയ വരവേൽപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. അന്ധാധുൻ എന്ന സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഭ്രമം. പ്രശസ്ത ക്യാമറാമാൻ ആയ രവി കെ ചന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്ധനായ ഒരു സംഗീതജ്ഞൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് സുകുമാരനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഉണ്ണി മുകുന്ദൻ, രാശി ഖന്ന, മമത മോഹൻദാസ്, ശങ്കർ, ജഗദീഷ്, അനന്യ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങളാണ് ഇതിൽ അഭിനയിക്കുന്നത്. തമാശയും ആവേശവും നിറഞ്ഞ രംഗങ്ങൾ ആണ് ഇപ്പോൾ വന്ന ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം പട്ടണ പ്രവേശത്തിന്റെ ഓർമകൾ നൽകുന്ന ഡയലോഗും ഈ ട്രെയ്‌ലറിൽ ഉണ്ട്. ആ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ സിഐഡി രാംദാസ് എന്ന പേരു പൃഥ്വിരാജ് പറയുന്ന രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആമസോണ് പ്രൈം റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. ഒക്ടോബർ ഏഴിന് ഈ ചിത്രം റിലീസ് ചെയ്യും. ഇതിനു മുൻപ് കോൾഡ് കേസ്, കുരുതി എന്നീ പൃഥ്വിരാജ് ചിത്രങ്ങളും ആമസോണിൽ നേരിട്ട് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രം ചെയ്യുന്ന പൃഥ്വിരാജ്, മോഹൻലാൽ നായകനായ ബ്രോ ഡാഡി ഈ മാസം ആദ്യം തീർത്തിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.