ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്, നിരഞ്ജ് മണിയന്പിള്ള രാജു എന്നിവര് പ്രധാനവേഷത്തില് എത്തുന്ന പുതിയ ചിത്രമാണ് ഡിയർ വാപ്പി. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര് ബഷീറിന്റെയും മോഡലായ മകള് ആമിറയുടെയും ജീവിതയാത്രയാണ് ഡിയര് വാപ്പി പറയുന്നത്. ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പത്ത് ഞൊറി വീഡിയോ സോങ്ങ് പുറത്തിറങ്ങി. കൈലാസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്ദൂട്ടിയാണ്. വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുകയാണ്.
ക്രൗണ് ഫിലിംസിന്റെ ബാനറില് ആർ മുത്തയ്യ മുരളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു തുന്നല്ക്കാരനായിട്ടാണ് ലാല് എത്തുന്നത്. മണിയന് പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്മല് പാലാഴി, സുനില് സുഖധ, ശിവജി ഗുരുവായൂര്, രഞ്ജിത് ശേഖര്, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന് സംഗീതം നിര്വ്വഹിക്കുന്ന ചിത്രത്തില് വരികള് എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര് ഛായാഗ്രഹണവും, പ്രവീണ് വര്മ്മ വസ്ത്രാലങ്കാരവും നിര്വഹിക്കുന്നു. ലിജോ പോള് ചിത്രസംയോജനവും, എം ആര് രാജാകൃഷ്ണന് ശബ്ദ മിശ്രണവും നിര്വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. തലശ്ശേരി, മാഹി, മൈസൂര്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര് വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.