ഏറെക്കാലത്തിനു ശേഷം പ്രശസ്ത നടനും സംവിധായകനുമൊക്കെയായ പ്രതാപ് പോത്തൻ നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് പച്ചമാങ്ങാ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. കിടിലൻ ആക്ഷൻ രംഗങ്ങളും സോനാ ഹൈഡന്റെ ഗ്ലാമർ പ്രദർശനവും ചേർന്ന ഈ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. അഭിനയ പ്രാധാന്യം ഉള്ള ഒരു കഥാപാത്രത്തിന് ആണ് പ്രതാപ് പോത്തൻ ജീവൻ നൽകുന്നത് എന്ന സൂചനയും ഈ ട്രൈലെർ നൽകുന്നുണ്ട്. ജഷീദ ഷാജി, പോൾ പൊന്മണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷാജി പട്ടിക്കര കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം കുമാർ ആണ്. സാജൻ റാം സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി ടി ശ്രീജിത്തും ഇതിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് പി കെ ഗോപിയും ആണ്. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1980 കൾ മുതൽ മലയാള സിനിമയിൽ ഉള്ള കലാകാരൻ ആണ് പ്രതാപ് പോത്തൻ. ഒട്ടേറെ ക്ലാസിക് മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അദ്ദേഹം മോഹൻലാൽ, ശിവാജി ഗണേശൻ ടീമിനെ വെച്ചൊരുക്കിയ ഒരു യാത്രാമൊഴി സൂപ്പർ വിജയം നേടിയ ചിത്രമാണ്. ഋതുഭേദം, ഡെയ്സി എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ ആണ്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലൂടെയും പ്രശസ്തനായ നടനാണ് പ്രതാപ് പോത്തൻ. 1978 ഇൽ റിലീസ് ചെയ്ത ആരവത്തിലൂടെ ആണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.