ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആണ് നൂറിൻ ഷെരീഫ്. ആ ചിത്രത്തിലെ മികച്ച പ്രകടനം ഈ നടിക്ക് നേടിക്കൊടുത്തത് ഒട്ടേറെ ആരാധകരേയും അതുപോലെ കൈ നിറയേ അവസരങ്ങളും ആണ്. ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിൽ അതിഥി വേഷത്തിലും നൂറിൻ ഷെരീഫ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ നൂറിൻ നൃത്തം ചെയ്യുന്ന ഗാനം ഇപ്പോൾ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഈ നടി ആദ്യമായി അഭിനയിച്ച തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ എത്തിയിരിക്കുകയാണ്. വലിയ സ്വീകരണം ആണ് പ്രേക്ഷകർ ഈ ട്രെയിലറിന് ഇപ്പോൾ നൽകുന്നത്. ഊലാല ഊലാല എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കിടിലൻ ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
വളരെ വ്യത്യസ്തമായ ലുക്കിൽ ഈ ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നൂറിൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് ചെയ്യുകയാണ് ഈ ട്രൈലെർ. ഗ്ലാമർ ആയി പുത്തൻ മേക് ഓവറിൽ ആണ് നൂറിൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നൂറിൻ ഗ്ലാമർ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സത്യപ്രകാശ് ആണ്. നടരാജ്, അങ്കിത മഹാറാണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് റയലാറാ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അട്ടാരി ഗുരുരാജ് ആണ്. ഈ ചിത്രം ശ്രദ്ധിക്കപെട്ടാൽ നൂറിന് തെലുങ്കിൽ നിന്നും കൈ നിറയേ അവസരങ്ങൾ ലഭിക്കും എന്നുറപ്പാണ്. ഏതായാലും മലയാളം കടന്നു മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് മലയാളികളുടെ സ്വന്തം നൂറിൻ ഷെരീഫ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.