[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സംഘർഷം, പോരാട്ടം, അതിജീവനം; ആവേശത്തിരയിളക്കി പടവെട്ട് ട്രൈലെർ

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രങ്ങളിലൊന്നായ പടവെട്ട് ഇന്ന് ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ ഉത്‌ഘാടന മത്സരം നടക്കുന്ന കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് വരുന്ന കാണികളുടെ സാന്നിധ്യത്തിലാണ് ഈ ട്രൈലെർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തരത്തിലൊരുക്കിയ ഈ ട്രെയിലറിന് വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ കൂടുതൽ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീര ഭാരം വർധിപ്പിച്ച നിവിൻ പോളിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ഒരു ഗംഭീര സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരുമഭിനയിക്കുന്നു. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ഗോവിന്ദ് വസന്തയാണ് പടവെട്ടിനു വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. അദ്ദേഹമൊരുക്കിയ ഇതിലെ ഒരു ഗാനം ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.