യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാറ്റർഡേ നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നിവിനൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്നു. ഒരു കോമഡി ത്രില്ലറായാണ് സാറ്റർഡേ നൈറ്റ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകൾ നമ്മളോട് പറയുന്നത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ കളർഫുൾ പോസ്റ്ററുകൾ റിലീസ് ചെയ്തത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തികൊണ്ട് ഇതിന്റെ ആദ്യ ടീസർ പുറത്തു വന്നിരിക്കുകയാണ്. സിജു വിൽസൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണ റിസപ്‌ഷൻ ഫോട്ടോഷൂട്ടിലെ രസകരമായ ഒരു രംഗമാണ് ടീസറിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. അസ്‌ലം കെ പുരയിൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്. സൂപ്പർ ഹിറ്റായി മാറിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിച്ച സാറ്റർഡേ നൈറ്റ് പൂജ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ഒരു കംപ്ലീറ്റ് ഫൺ ചിത്രവുമായി നിവിൻ പോളി നമ്മുക്ക് മുന്നിലെത്തുന്നതെന്നതും ഈ ചിത്രം കാത്തിരിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.