നിവിൻ പോളി ആരാധകരും മലയാള സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം ആറു മണിക്ക് പുറത്തു വന്നു. വളരെ രസകരമായ ഈ ടീസർ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് കനകം കാമിനി കലഹം എന്ന സൂചനയാണ് ഇന്ന് വന്ന ടീസർ നമ്മുക്ക് തരുന്നത്.
വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം പകർന്നിരിക്കുന്നത് യാക്‌സൻ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ്. മനോജ് കണ്ണോത് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. തുറമുഖം, പടവെട്ട്, എന്നിവയാണ് നിവിന്റെ ഉടനെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. രാജീവ് രവി ഒരുക്കിയ തുറമുഖം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഇത് കൂടാതെ ബിസ്മി സ്പെഷ്യൽ, താരം, ഗാംഗ്സ്റ്റർസ് ഓഫ് മുണ്ടൻമല എന്നിവയും നിവിൻ പോളി കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ ആയിരുന്നു നിവിൻ പോളിയുടെ അവസാന റിലീസ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.