ധ്രുവങ്ങൾ 16 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ പ്രശസ്തനായി മാറിയ യുവ സംവിധായകൻ ആണ് കാർത്തിക് നരെയ്ൻ. അദ്ദേഹം ഒരുക്കിയ രണ്ടാമത്തെ ചിത്രമായ നരകാസുരൻ ഇതുവരെ റിലീസ് ആയിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ മാഫിയ പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മാഫിയ ചാപ്റ്റർ വൺ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അരുൺ വിജയ് ആണ് നായക വേഷത്തിൽ എത്തുന്നത്. ഇതിന്റെ ആദ്യ ടീസർ വലിയ ഓളമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. ഇപ്പോഴിതാ ആദ്യത്തേതിനേക്കാളും ഗംഭീരമായ ഒന്നാണ് ഇതിന്റെ രണ്ടാം ടീസർ ആയി അണിയറ പ്രവർത്തകർ ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
ഒരു പക്കാ ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അരുൺ വിജയ്ക്ക് ഒപ്പം പ്രസന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം അധികം വൈകാതെ തന്നെ വേൾഡ് വൈഡ് ആയി റിലീസിന് എത്തും. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഗോകുൽ ബിനോയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതു ശ്രീജിത്ത് സാരംഗും ആണ്. കുട്രം 23, ചെക്ക ചിവന്ത വാനം, തടം, സാഹോ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ സൗത്ത് ഇന്ത്യയിൽ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത നടൻ ആണ് അരുൺ വിജയ്. അജിത് നായകനായി എത്തിയ യെന്നൈ അറിന്താൽ എന്ന ഗൗതം മേനോൻ ചിത്രത്തിലെ വില്ലൻ വേഷമാണ് അരുൺ വിജയ് എന്ന നടന്റെ കരിയറിലെ ബ്രേക്ക് ആയി മാറിയത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.