യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോ, കൂതറ എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. നവംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവ ഇതിനോടകം പുറത്തു വരികയും ഗംഭീര ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ 450 ഓളം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. വർഷങ്ങൾക്കു മുൻപ് ചാക്കോ എന്ന നിരപരാധിയെ ചുട്ടു കരിച്ചതിനു ശേഷം നാട് വിട്ട കുറുപ്പിനെ പിന്നീടാരും കണ്ടിട്ടില്ല. ആ കുറുപ്പിന് എന്ത് സംഭവിച്ചു എന്നാണ് ഈ ചിത്രം പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ കുറെ സ്റ്റില്ലുകൾ റിലീസ് ചെയ്തിരിക്കുകയാണ്.
കിടിലൻ ലുക്കിൽ ആണ് ദുൽഖർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, ഹാരിഷ് കണാരൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ കുറുപ്പിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.