തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഖണ്ഡ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്. നേരത്തെ വന്ന ടൈറ്റിൽ ടീസറും വമ്പൻ ഹിറ്റായിരുന്നു. യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിച്ച ആ ടീസറിന് ശേഷം, ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്ലറും വമ്പൻ നേട്ടമാണ് കൊയ്യുന്നത്. തെലുങ്കിലെ മറ്റു വമ്പൻ താരങ്ങളായ ചിരഞ്ജീവി, മഹേഷ് ബാബു, അല്ലു അർജുൻ, റാം ചരൺ, ജൂനിയർ എൻ ടി ആർ, പ്രഭാസ് എന്നിവരുടെ ചിത്രങ്ങളുടെ ടീസറുകൾ സൃഷ്‌ടിച്ച പല റെക്കോർഡുകളും ബാലയ്യയുടെ അഖണ്ഡ ടീസർ അന്ന് തകർത്തിരുന്നു. ഇപ്പോൾ ഇതിന്റെ ട്രെയ്ലറും ആ പാതയിൽ ആണ് സഞ്ചരിക്കുന്നത് എന്ന് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന സൂചനയാണ് ട്രൈലെർ തരുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് തമൻ എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന അഖണ്ഡ എന്ന ചിത്രം നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് എന്നതിനൊപ്പം അദ്ദേഹം ഇരട്ട വേഷത്തിലാണ് ഇതിൽ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. വിനയ വിധേയ രാമ എന്ന രാം ചരൻ ചിത്രമായിരുന്നു ബോയപ്പട്ടി ശ്രീനുവിന്റെ തൊട്ടു മുൻപത്തെ റിലീസ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.