[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജനപ്രിയന്റെ തകർപ്പൻ നൃത്തം; കേശു ഈ വീടിന്റെ നാഥനിലെ പുതിയ വീഡിയോ സോങ് കാണാം..!

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ വരുന്ന ഡിസംബർ മുപ്പത്തിയൊന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ഇതിനോടകം ഈ ചിത്രത്തിന്റെ ട്രൈലെർ, മോഷൻ പോസ്റ്റർ, ഒരു വീഡിയോ സോങ് എന്നിവ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്.

ദിലീപിനൊപ്പം ഫ്ലവർസ് ചാനലിലെ ടോപ് സിങ്ങർ എന്ന സംഗീത മത്സരത്തിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവി, വൈഗാലക്ഷ്മി, ബെവൻ, നിമാ എന്നീ കുട്ടികളും ഈ ഗാനമാലപിക്കാൻ കൂടെയുണ്ട്. ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു സംഗീതം പകർന്നിരിക്കുന്നതും. ദിലീപിനൊപ്പം നടി അനുശ്രീ ആണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ രസകരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്തിരിക്കുന്നത് സാജനുമാണ്. ഉർവശി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക എന്നിവരും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

5 hours ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

5 hours ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

This website uses cookies.