നവാഗത സംവിധായകൻ ആയ വിജിത് നമ്പ്യാർ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. കോമഡിയും പ്രണയവും എല്ലാം നിറഞ്ഞ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇതിന്റെ ആദ്യ ടീസർ നൽകുന്നത്. സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഒരു ഗാനം നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ പാടിയ “ഓർക്കുന്നു ഞാൻ” എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് നേരത്തെ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദ് ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. സംവിധായകനായ വിജിത് നമ്പ്യാർ തന്നെ സംഗീത സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ഒരു തവള പറഞ്ഞ കഥ എന്നാണ്. പി കെ അശോകൻ ആണ് വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ എന്നിവർ ചേർന്ന് തിരക്കഥാ രചന നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അനസ് ആണ്. ഷാൻ ഹഫ്‌സാലി ആണ് ഇതിനു വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത്. ഈ വരുന്ന ഒക്ടോബർ 25 നു മുന്തിരി മൊഞ്ചൻ തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോഴുള്ള വിവരങ്ങൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.