സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസെഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് അപ്രതീക്ഷിതമായി റിലീസ് ചെയ്തു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണിക്ക് ഒഫീഷ്യൽ ആയി ട്രൈലെർ റിലീസ് ചെയുമെന്നാണ് ആമസോൺ പ്രൈം പ്രഖ്യാപിച്ചിരുന്നത് എങ്കിലും ഇന്ന് ഉച്ചയോടെ അവർ ട്രൈലെർ പ്രീമിയർ തുടങ്ങിയപ്പോൾ സാങ്കേതികപരമായ തെറ്റുകൾ കൊണ്ട് ട്രൈലെർ ലീക്ക് ആവുകയായിരുന്നു. അതോടെ സോഷ്യൽ മീഡിയ മുഴുവൻ ട്രൈലെർ വീഡിയോ പരക്കുകയും അതിനെ തുടർന്ന് ഇന്ന് തന്നെ ആമസോൺ പ്രൈം ഒഫിഷ്യൽ ആയി ട്രൈലെർ റിലീസ് ചെയ്യുകയുമായിരുന്നു. ഏതായാലും സർപ്രൈസ് ആയി എത്തിയ ഈ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയ്ലറിൽ കാണിക്കുന്ന രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും വലിയ പ്രശംസ ലഭിക്കുന്നുമുണ്ട്. മോഹൻലാൽ എന്ന നടനേയും താരത്തെയും സ്നേഹിക്കുന്നവർക്കെല്ലാം ദൃശ്യം 2 ഒരു വിരുന്നാകും എന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്.
മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇന്ത്യൻ മുഴുവനുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദൃശ്യം 2 . ഫെബ്രുവരി 19 നു ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയി എത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, സായി കുമാർ, ഗണേഷ് കുമാർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. 22 കോടിയോളമാണ് ഈ ചിത്രത്തിനായി ആമസോൺ പ്രൈം നൽകിയ ഡിജിറ്റൽ റൈറ്റ്സ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.