അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ സി. ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറിയിരിക്കുകയുമാണ്. മീനാക്ഷി ദിനേശ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത് നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആന്‍റണി വർഗ്ഗീസ്, ഉണ്ണി മുകുന്ദൻ, അജു വര്‍ഗ്ഗീസ്, വിനയ് ഫോർട്ട് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു റോഡ് ത്രില്ലർ ആയാണ് മിഷൻ സി ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമുക്ക് തരുന്നത്.
തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമന്‍റോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന സാഹസിക നിമിഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ വിനോദ് ഗുരുവായൂർ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഈ ട്രൈലെർ കാണിച്ചു തരുന്നത്. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവർക്ക് പുറമെ, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ, ഗിന്നസ് വിനോദ്, ആര്യൻ ഷാജി, നോബി ബിനു, മീനാക്ഷി മഹേഷ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. അത് കൂടാതെ മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കേരളാ പൊലീസിലെ ഉദ്യോഗസ്ഥനായ ഹണിയും ഗാനങ്ങൾ രചിച്ചിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവുമാണ്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുശാന്ത് ശ്രീനി, എഡിറ്റ് ചെയ്തത് റിയാസ് കെ ബദർ എന്നിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.