ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷയിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണ് മരക്കാർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ് ഈ വരുന്ന ഡിസംബർ രണ്ടിന് ആണ്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് മരക്കാർ നേടുന്നത്. ലോകം മുഴുവൻ ആയി 3300 സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം എല്ലാ മാർക്കറ്റിലും മലയാള സിനിമയുടെ മുൻപത്തെ റെക്കോർഡിന്റെ ഇരട്ടിയിൽ അധികം സ്‌ക്രീനുകളിൽ ആണ് എത്തുന്നത്. കേരളത്തിൽ ഇതിനോടകം 850 ഫാൻസ് ഷോകളാണ് സോൾഡ് ഔട്ട് ആയതു. അത് കൂടാതെ അഡ്വാൻസ് ബുക്കിങ്ങിനും ആഗോള തലത്തിൽ വരെ വമ്പൻ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ പ്രതീക്ഷകൾ വീണ്ടും വർധിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ പുതിയ ടീസർ എത്തിയിരിക്കുകയാണ്. നേരത്തെ വന്ന ടീസറും ട്രെയ്‌ലറും ഗാനങ്ങളും അതുപോലെ തന്നെ കൌണ്ട് ഡൌൺ മോഷൻ പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ ടീസറും ഗംഭീര പ്രതികരണമാണ് നേടുന്നത്. മിനിറ്റുകൾ കൊണ്ട് വൈറൽ ആയി മാറിയ ഈ ടീസറോടെ മരക്കാരിന്റെ അവസാന ഘട്ട പ്രമോഷൻ പരിപാടികൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. കൂടുതൽ ടീസറുകളും ഒരു ട്രെയ്‌ലറും ഒരു വീഡിയോ ഗാനവും ഇനി വരും എന്നാണ് അറിയാൻ സാധിക്കുന്നത്. സാബു സിറിൽ കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജ് ആണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.