മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യത്തെ റിലീസ് ആണ് നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ്. ഒരു ത്രില്ലർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അത്തരമൊരു ഫീലാണ് ഏവർക്കും നൽകിയത്. ഏതായാലും ഇന്ന് ഏഴു മണിക് ദി പ്രീസ്റ്റിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു. പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെ ഉയർത്തുന്ന തരത്തിലുള്ള ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, ഒരു പള്ളീലച്ചനായി ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ കഥാന്തരീക്ഷം ഏറെ രഹസ്യങ്ങൾ നിറഞ്ഞതും, പ്രേക്ഷകനെ ആകാംക്ഷയുടെയും ഭയത്തിന്റെയും ആവേശത്തിന്റെയും ലോകത്തെത്തിക്കുന്ന ഒന്നുമാണെന്നുള്ള സൂചനയും ഇന്ന് വന്ന ടീസർ നമ്മുക്ക് നൽകുന്നുണ്ട്. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന് ശേഷം നിർമ്മാണം നിർവഹിച്ച ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെയാണ് ഒരുക്കിയത്. അടുത്ത മാസം തന്നെ റിലീസിന് എത്തിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ, രമേശ് പിഷാരടി, വെങ്കടേഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദും സംഗീതമൊരുക്കുന്നത് രാഹുൽ രാജുമാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.