യുവ താരം മാത്യു തോമസ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റി റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ഗാനങ്ങൾ എന്നിവ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. ഒരു കൗമാരക്കാരൻ തന്നേക്കാൾ പ്രായമുള്ള ഒരു യുവതിയെ പ്രണയിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ഒരു റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ഇതിലെ ചുംബന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് മാളവിക നടത്തിയ വെളിപ്പെടുത്തൽ വൈറലായി മാറിയിരുന്നു. ഫെബ്രുവരി പതിനേഴിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.
പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ക്രിസ്റ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, എഡിറ്റ് ചെയ്തത് മനു ആന്റണിയുമാണ്. ഇതിനോടകം സൂപ്പർ ഹിറ്റായ ഇതിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ഇപ്പോൾ ദളപതി വിജയ് നായകനായ ലിയോയിൽ വേഷമിടുന്ന മാത്യു തോമസ്, തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ദളപതി വിജയ്‌യുടെ നായികയായി മാസ്റ്റർ എന്ന ലോകേഷ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മാളവികയും വൻ ജനപ്രീതി നേടിയത്. ചിയാൻ വിക്രമിനൊപ്പം തങ്കളാൻ എന്ന പാ രഞ്ജിത് ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.