സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് തുറന്നു പറയാനുള്ള കനി കുസൃതി കാലികപ്രസക്തമായ നിരവധി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു വരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരം സിനിമയ്ക്ക് പുറമേ അഭിനയിച്ചിട്ടുള്ള മിക്ക ഷോർട്ട് ഫിലിമുകളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയോ വിവാദമാവുകയും ചെയ്യാറുള്ളത് പതിവാണ്. ഇപ്പോഴിതാ കനി കുസൃതി കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുതിയ ഒരു ഷോർട്ട് ഫിലിം പുറത്തുവന്നിരിക്കുകയാണ്. ദി നോഷൻ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ തിമോത്തിയാണ്. കനി കുസൃതിയെ കൂടാതെ ശ്വേത ഗുപ്ത, വെർജീന റോഡ്രിഗസ് എന്നീ പ്രമുഖരും ഹ്രസ്വ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബംഗളൂരുവിലെ പ്രമുഖ നാടക പ്രവർത്തകയും തിരക്കേറിയ പരസ്യം നടിയുമാണ് വെർജീന റോഡ്രിഗസ്.
13 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മികച്ച ഒരു സിനിമയുടെ നിലവാരം തന്നെ പുലർത്തുന്നുണ്ട്. പ്രശസ്തരായ താരങ്ങൾ അഭിനേതാക്കളായി എത്തുന്നു എന്നത് തന്നെയാണ് ഈ ഷോർട്ട് ഫിലിമിന്റെ മറ്റൊരു പ്രത്യേകത. മുഖ്യധാരാ സിനിമകൾ പോലും ചർച്ച ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കാത്ത വിഷയങ്ങളെ അതിശക്തമായിത്തന്നെ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രങ്ങളിലഭിനയിച്ചു കൊണ്ട് കനി കുസൃതി ഇതിനുമുമ്പ് ധാരാളം പ്രശംസയും വിമർശനവും നേരിട്ടിട്ടുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.