പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ട് ഒരുക്കിയ മലയാള ചിത്രമാണ് കൽവത്തി ഡെയ്സ്. മലയാളസിനിമയിൽ ഒട്ടേറെക്കാലം ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്തിരുന്ന കലാകാരന്മാരെ മുനിരയിലേക്കു കൊണ്ട് വരുന്ന ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുകയും ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയുമാണ്. നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൊച്ചിയിലെ കൽവത്തി കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ടീസറിലെ കൊച്ചി സ്പെഷ്യൽ ഡയലോഗുകളെല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. നര്‍മ്മവും പ്രണയവും ആക്ഷനും ചേർത്തൊരുക്കിയ ഒരു സമ്പൂർണ്ണ എന്റർടൈനറാണ് ഈ ചിത്രമെന്ന സൂചനയും ഇതിന്റെ ടീസർ നമ്മുക്ക് തരുന്നു. ജെനി ഹരിഹരന്‍, ജാഫർ കടുവ, അഖിൽ അക്കു, ജോയിമോൻ ചാത്തനാട്, അജ്മൽ,വർഗ്ഗീസ്സ്, കിരണൻ പിള്ള, റിതു ബാബു, രജിന്ത്, അജ്മിന കാസിം, റിയ മറിയം, അഞ്ജു ജോസഫ് തുടങ്ങിയ പുതുമുഖങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
ഇ എം എന്റര്‍ടെെയ്ന്‍മെന്റസ്സിന്റെ ബാനറില്‍ തോമസ്സ് ജോർജ്ജ്,ജിബിൻ കാദുത്തുസ് എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടിക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജോമോൻ കെ പോളും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവരുമാണ്. സുനിൽ ലാവണ്യ കലാ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി മേക് അപ്പ് വിഭാഗം കൈകാര്യം ചെയ്തത് രഞ്ജിത്തും വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രദീപും ആണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലൂടെ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ നേരത്തെ തന്നെ ശ്രദ്ധ നേടിയെടുത്തിരുന്നു. അത് കൂടാതെ ബെന്നി ദയാൽ പാടിയ ഇതിലെ ഒരു ഗാനവും ഹിറ്റാണ്. ഇതിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും ടൈറ്റിൽ പോസ്റ്ററുമെല്ലാം മാസങ്ങൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ എത്തുകയും കയ്യടി നേടുകയും ചെയ്തിരുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.