മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ കാവൽ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നു. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസർ വമ്പൻ ഹിറ്റായി മാറിയിരുന്നു. ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും എന്ന ഡയലോഗോട് കൂടി പുറത്തു വന്ന ആ ടീസർ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ അതിനെയും വെല്ലുന്ന തീപ്പൊരി ഡയലോഗുകളുമായി ആണ് കാവൽ ട്രൈലെർ എത്തിയിരിക്കുന്നത്. ഓരോ പ്രേക്ഷകരേയും ത്രസിപ്പിക്കുന്ന, തീയേറ്ററുകളിൽ തീ പടർത്തുന്ന ഒരു മാസ്സ് ചിത്രമാകും കാവൽ എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആന്റണി എന്ന് പേരുള്ള മറ്റൊരു ശ്കതമായ കഥാപാത്രമായി രഞ്ജി പണിക്കരും ഇതിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്നു.
ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ മീശ പിരിച്ച മാസ്സ് സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരുന്നു. സായ ഡേവിഡ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും നിതിൻ തന്നെയാണ്. നിഖിൽ എസ് പ്രവീൺ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രെഞ്ജിൻ രാജ് ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.