തമിഴ് സിനിമ ലോകത്ത് എല്ലാത്തരം ജോണറിലുള്ള ചിത്രങ്ങൾ സിനിമ പ്രേമികൾ സ്വീകരിക്കാറുണ്ട്. കഥാമൂല്യമുള്ള ചിത്രങ്ങൾ മുതൽ അഡൽട്ട് കോമഡി ചിത്രങ്ങൾ വരെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. തമിഴകത്ത് ഏറെ ആഘോഷമാക്കിയ അഡൽട്ട് ഹൊറർ കോമഡി ചിത്രമാണ് ഇരുട്ടു അറയിലെ മുരട്ടു കുത്തു. മുഴുനീള കോമഡി ചിത്രത്തിൽ ഹൊറർ എലമെന്റ്‌സും ഡബിൾ മീനിങ് ഡയലോഗുകളുമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. ഇരുട്ട് അറയിലെ മുരട്ടു കുത്തു എന്ന സിനിമയുടെ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അന്നൗൻസ് ചെയ്തിരുന്നു. ഇരണ്ടാം കുത്തു എന്ന പേരിൽ വരുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് പി ജയ്കുമാറാണ്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ആദ്യ ഭാഗത്തെ പോലെ തന്നെ ഡബിൾ മീനിങ് ഡയലോഗുകൾ കൊണ്ടും അഡൽട്ട് കണ്ടെന്റ് കൊണ്ടും ടീസർ സമ്പന്നമാണ്. ഒരുപാട് ഹാസ്യ രംഗങ്ങൾ ടീസറിൽ തന്നെ കാണാൻ സാധിക്കും. ആദ്യ ഭാഗത്തെ പോലെ യുവാക്കൾ ആഘോഷമാക്കും എന്ന കാര്യത്തിൽ തീർച്ച. ഫ്ലയിങ് ഹോർസ് പിക്ചേർസിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സന്തോഷ് പി ജയകുമാർ, കരിഷ്മ കൗൾ, ആകൃതി സിങ്, മീനൽ സാഹു, ഡാനിയൽ, രാജേന്ദ്രൻ, രവി മരിയ, സിംഗം പുലി, സ്വാമിനാഥൻ, ശാലു ശമു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രസാദ് എസ്.എനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഭല്ലുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം വൈകാതെ റിലീസിനെത്തും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.