ഇന്ദുവദന എന്ന തെലുങ്കു ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ഒരു ചിത്രമാണ് ഇതെന്നുള്ള സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. നായികയുടെ ഗ്ലാമർ രംഗങ്ങളും ഈ ടീസറിന് ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. ബി മുരളി കൃഷ്ണയാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. പ്രശസ്ത എഡിറ്റർ ആയ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ഈ സിനിമയ്ക്കു വേണ്ടി ചിത്ര സംയോജനം നടത്തിയിരിക്കുന്നത്.
വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി ആണ്. ഇവരെ കൂടാതെ, രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്‌ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. വൈ നാഗ് കലാസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവാണ് ഗിരിധർ. ഇതിനോടകം പതിമൂന്നു ലക്ഷത്തോളം കാഴ്ചക്കാരാണ് ഈ റ്റീസർ കണ്ടിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയാവും ഇന്ദുവദന റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.