[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്വവര്ഗാനുരാഗത്തിന്റെ കഥ പറഞ്ഞു ഹോളി വൗണ്ട്; ട്രൈലെർ കാണാം..!

സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്കു മലയാളത്തിൽ നിന്ന് ഒന്ന് കൂടി എത്തുകയാണ്. ഹോളി വൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്. സന്ദീപ് ആർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണി മടവൂർ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂർ ആണ്. വലിയ ശ്രദ്ധയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ നേടിയെടുക്കുന്നത്. വളരെ ധീരമായ ഒരു പരീക്ഷണം കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ നാഥ് നടത്തുന്നത് എന്ന് പറയാം. വിവാദങ്ങളും വിമർശനങ്ങളും ഏറെ ഉണ്ടാവാൻ സാധ്യത ഉള്ള ഒരു വിഷയമായി ഇന്നും സ്വവർഗാനുരാഗം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി അദ്ദേഹം എത്തുന്നത്.

https://www.instagram.com/tv/CYGGKYvA7Lr/?utm_source=ig_web_copy_link

മരക്കാർ അര്ബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കിയിരിക്കുന്നതു. ജാനകി സുധീർ, അമൃത, സബ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും നേരത്തെ ശ്രദ്ധ നേടിയിരുന്നു. കൊല്ലം ജില്ലയിൽ ആണ് ഈ ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്തത്. നേരത്തെ മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ ഒരുക്കിയത് അശോക് ആർ നാഥ് ആണ്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ടു യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നത് ആണ് ഹോളി വൗണ്ട് എന്ന ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്ന പ്രമേയത്തിന്റെ കാതൽ.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.