പ്രശസ്ത ഹാസ്യ താരവും മിമിക്രി ആർട്ടിസ്റ്റുമായ രമേഷ് പിഷാരടി സംവിധാനം ചെയ്ത് കഴിഞ്ഞ സെപ്റ്റംബർ 27 ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഒരു കംപ്ലീറ്റ് ഫാമിലി ചിത്രം എന്ന അഭിപ്രായം നേടിയെടുത്ത ഈ സിനിമ മികച്ച വിജയം നേടികൊണ്ട് രണ്ടാം വാരവും കേരളത്തിലെ തീയേറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ മേക്കിംഗ് വീഡിയോ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. ഈ സിനിമ പോലെ തന്നെ അതീവ രസകരമായ രീതിയിൽ ആണ് ഇതിന്റെ മേക്കിങ് വീഡിയോയും ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ മികച്ച പ്രതികരണം നേടിയെടുത്തുകൊണ്ട് ആരാധകർക്കിടയിൽ നിറയുകയാണ് ഈ വീഡിയോ.
പുതുമുഖം വന്ദിത മനോഹരൻ നായികയായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനായ രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ചിരിയും സസ്പെന്സും ആവേശവും ഒപ്പം കുറച്ചു ത്രില്ലും ഒക്കെയായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടമാവുന്ന തരത്തിൽ ആണ് അവർ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ഈ ചിത്രത്തെ വലിയ വിജയമാക്കി മാറ്റുന്നത് എന്നു പറയാം.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.