ബോളിവുഡിലെ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് ഫോർബിഡൺ ലൗവ്. 4 റൊമാന്റിക് ചിത്രങ്ങൾ അടങ്ങുന്ന ഒരു വലിയ സിനിമയായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖരായ 4 സംവിധായകർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ്, മഹേഷ് മഞ്ജരെക്കർ എന്നിവരാണ് 4 കൊച്ചു റൊമാന്റിക് ത്രില്ലറുകൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദർശന്റെ സാന്നിധ്യം മൂലം സൗത്ത് ഇന്ത്യ ഒട്ടാകെ ചിത്രം ചർച്ചയായിരിക്കുകയാണ്. ഫോർബിഡൻ ലൗവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
4 സിനിമകളിലും സ്ത്രീകൾക്കാണ് സംവിധായകർ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതത്തിൽ അനുഭവപ്പെടാൻ സാധ്യതയുള്ള 4 ജീവിത സാഹചര്യമാണ് 4 ചിത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സീ 5 ഒർജിനൽസിന്റെ വെബ് സൈറ്റിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചാപ്റ്റർ 1 ലെ ആദ്യ രണ്ട് സിനിമകൾ ഇതിനോടകം പുറത്ത് ഇറങ്ങി. അറേഞ്ച്ഡ് മര്യാജ്, അനാമിക എന്നീ ചിത്രങ്ങൾ സീ 5 ൽ റിലീസ് ആയിരിക്കുകയാണ്. പ്രിയദർശൻ ചിത്രമായ അനാമികയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിശ്വരൂപത്തിലൂടെ ശ്രദ്ധേയയായ പൂജ കുമാറാണ് പ്രിയദർശൻ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റൂൾസ് ഓഫ് ഗെയിം, ദി ഫൈനൽസ് എന്നീ ചിത്രങ്ങളുടെ റിലീസിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.