മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമായ കുറുപ്പിന്റെ രണ്ടാം ടീസർ ഇന്ന് റിലീസ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മെയ് 28 നു റിലീസ് ചെയ്യുമെന്നാണ് സൂചന. ദുൽഖർ തന്നെ നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസറിൽ മാസ് ലുക്കിൽ ആണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത് സുകുമാരനും മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.
ഷൈൻ ടോം ചാക്കോ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. യഥാർത്ഥ കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ ഭാര്യയും മകനും ഈ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു. സുകുമാര കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ഫിലിം റെപ്രസെന്ററ്റിവ് ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും തന്നെ ഈ ചിത്രത്തിൽ ഉണ്ടാവരുത് എന്നാണ് ചാക്കോയുടെ ഭാര്യയും മകനും കേസ് കൊടുത്തുകൊണ്ട് ആവശ്യപ്പെട്ടത്. കേരളത്തിലും നോർത്ത് ഇന്ത്യയിലുമായി ഷൂട്ട് ചെയ്ത ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ദുൽഖർ അതിനു ശേഷം ഒരു തെലുങ്ക് ചിത്രമാവും ചെയ്യുക.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.