മലയാള സിനിമയിലെ തന്നെ മറ്റൊരു അത്ഭുത ചിത്രമായി ദൃശ്യം 2 മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്രയും സെലിബ്രിറ്റികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു മലയാള ചിത്രം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ദൃശ്യം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ സംവിധായകൻ ജീത്തു ജോസഫ് ആയിരുന്നു. കഥയുടെയും സാങ്കേതിക മേഖലയിലും എല്ലാം തന്നെ ഡയറക്ടർ ബ്രില്ല്യൻസ് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു. ആറു വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും പഴയ സ്ഥലങ്ങൾ പുനർസൃഷ്ടിക്കുക എന്നതാണ് സംവിധായകനും അണിയറപ്രവർത്തകർക്കും മുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. ദൃശ്യം 2 വാർത്തകളിൽ നിറയുന്നത് വിവാദപരമായ ഒരു വിഷയത്തിലൂടെ ആയിരുന്നു. ആദ്യപതിപ്പിലെ പൊലീസ് സ്റ്റേഷന്‍ സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിർമ്മിച്ചിട്ടുള്ളത്.എന്നാൽ ആ ഭാഗത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ടായിരുന്നുവെന്നു.
അതേത്തുടർന്ന് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടഞ്ഞിരുന്നു. ഒടുവിൽ കലക്ടർ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. സാങ്കേതിക പ്രവർത്തകരുടെ മികവു കൊണ്ട് തന്നെ പോലീസ് സ്റ്റേഷനും ചായക്കടയും ചെറിയ കുരിശുപള്ളിയും ഒക്കെയുള്ള ദൃശ്യത്തിലെ ചെറിയ സിറ്റി ആറു വർഷങ്ങൾക്ക് ശേഷം വലിയ മാറ്റങ്ങളോടെ പുനഃസൃഷ്ടിക്കാൻ പ്രവർത്തകർക്ക് സാധിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പഴയതും പുതിയതുമായ പോലീസ് സ്റ്റേഷനും, ചായക്കടയും, കപ്പേളയും, സ്റ്റോപ്പും അങ്ങനെ ചിത്രത്തിൽ കണ്ട രാജാക്കാട് സിറ്റി സെറ്റ് ഇട്ടതായിരുന്നു. ചിത്രത്തിലെ ഭൂരിഭാഗം വരുന്ന ഭാഗങ്ങളും സെറ്റ് ഇട്ടതായിരുന്നു എന്നുള്ള വിവരം മിക്ക പ്രേക്ഷകർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. കാരണം സെറ്റുകൾക്ക് അത്രത്തോളം ഒറിജിനാലിറ്റി കൊണ്ടുവരാൻ പ്രവർത്തകരായ കലാകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വലിയ കൗതുകം സമ്മാനിച്ചുകൊണ്ട് ചിത്രത്തിലെ സെറ്റുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.