ആരാധകരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഹൃദയത്തിലെ ദർശന സോങ് ഇന്ന് റിലീസ് ചെയ്തു. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ഗാനം. ഒരു ട്രെൻഡ് സെറ്റർ ആയി മാറും ഈ ഗാനം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രണവ് മോഹൻലാൽ കാഴ്ച വെച്ച ത്രസിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഹിഷാം അബ്ദുൽ വഹാബ് ഈണം പകർന്ന ഈ ഗാനം പാടിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബും നായികയായ ദർശന രാജേന്ദ്രനും ചേർന്നാണ്. അരുൺ ആലാട്ട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് സമയം കൂടി ഈ ഗാനത്തിന് ഒപ്പം പുറത്തു വിട്ടിട്ടുണ്ട്. അടുത്ത വർഷം ജനുവരിയിൽ ആണ് ഹൃദയം തീയേറ്ററിൽ എത്തുക എന്നാണ് ഇന്ന് അവർ പുറത്തു പറഞ്ഞിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്‌തത് രഞ്ജൻ എബ്രഹാമുമാണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്ന ഹൃദയത്തിൽ അജു വർഗീസും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഇത് കൂടാതെ ഒട്ടേറെ പുതു മുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് വിനീത് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു. കിടിലൻ ലുക്കിലാണ് ദർശന എന്ന ഗാനത്തിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദർശന രാജേന്ദ്രനും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.