അങ്കമാലി ഡയറിസിലൂടെ അരങ്ങേറ്റം കുറിച്ചു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 23 നു ആണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം തന്നെ ഇതിന്റെ കിടിലൻ ട്രയ്ലർ, ഇതിലെ ഒരു അടിപൊളി ഗാനം,അതുപോലെ പൂരത്തിന്റെ ക്ഷണക്കത്ത് പോലെയുള്ള ഇതിന്റെ പ്രൊമോഷൻ നോട്ടീസ് എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇതിലെ ഒരു പുതിയ സോങ് വീഡിയോ കൂടി ഇന്ന് പുറത്തു വന്നിരിക്കുകയാണ്.
ദനന ദനന എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചു, സംഗീതം നൽകിയിരിക്കുന്നത് സുധീഷ് മറുതാളം ആണ്. മത്തായി സുനിൽ ആലപിച്ചിരിക്കുന്ന ഈ ഗാനം നാടൻ പാട്ടിന്റെ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഇതിലെ ദൃശ്യങ്ങളും വളരെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നു റിപ്പോർട്ടുകൾ പറയുന്നു. കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നടത്തിയിരിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.