ഇന്ത്യൻ സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ സിനിമ ചെയ്ത പ്രശസ്തനായ സംവിധായകനാണ് റാം ഗോപാൽ വർമ്മ. ഒരു കാലത്തു തെലുങ്കിലും, ബോളിവുഡിലും ക്ലാസിക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ ഇപ്പോൾ തെലുങ്കിൽ മാത്രമാണ് സജീവമായി ചിത്രങ്ങളൊരുക്കുന്നത്. രംഗീലാ, സത്യാ, കമ്പനി, ഭൂത്, സർക്കാർ എന്നിവയൊക്കെ രാം ഗോപാൽ വർമയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡുകളുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. റാം ഗോപാൽ വര്മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡേഞ്ചറസിന്റെ പുതിയ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നൈന ഗാംഗുലിയും അപ്സര റാണി യും പ്രധാന വേഷത്തിൽ എത്തുന്ന ഡേഞ്ചറസ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ലെസ്ബിൻ ചിത്രം കൂടിയാണ്. ഒരു ത്രില്ലർ രൂപത്തിലാണ് ട്രെയ്‌ലർ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരുപാട് ഇന്റീമേറ്റ് രംഗങ്ങൾ കോർത്തിണക്കിയ ട്രെയ്‌ലർ ഇതിനോടകം വിവാദങ്ങൾ സൃഷ്ട്ടിച്ചു തുടങ്ങി. അപ്സരയും നൈനയും ഇഴുകി ചേർന്ന് അഭിനയിച്ചിരിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്‌ട് ആണെന്നാണ് ആര്‍ജിവി ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലെസ്ബിയൻസിന് ഇന്നത്തെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ദുരന്ത പ്രണയ കഥയാണ് ഡേഞ്ചറസെന്ന് ആർ.ജി.വി സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ചിത്രം ബ്ലോക്ക് ചെയിനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.