തെലുങ്കിൽ നിന്ന് എത്തുന്ന പുതിയ റോട്ടിക് ത്രില്ലർ ചിത്രമാണ് കമ്മിറ്റ്മെന്റ്. നേരത്തെ എത്തിയ ഇതിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും നിറഞ്ഞ ടീസർ ആയിരുന്നു ഇതിന്റേത് എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന ഗാനത്തിലും ഗ്ലാമർ പ്രദർശനത്തിന് കുറവില്ല. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ലക്ഷ്മികാന്ത് ചെന്ന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി നരേഷ് കുമരൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ടൈറ്റിൽ സോങ് രചിച്ചത് പൂർണചാരി ആണെങ്കിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ കാവ്യാ ചന്ദന, നരേഷ് കുമരൻ എന്നിവർ ചേർന്നാണ്. ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെ രചിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്നാണ്. കാർത്തിക്- അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ കമ്മിറ്റ്മെന്റ് എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവി പുടി ആണ്. ഏതായാലും ടീസർ പോലെ തന്നെ ഇതിന്റെ ടൈറ്റിൽ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.