[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സൂപ്പർ ഹിറ്റായി ഡോക്ടറിലെ ചെല്ലമ്മ സോങ്; വീഡിയോ കാണാം..!

ശിവകാർത്തികേയനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഡോക്ടർ എന്ന തമിഴ് ചിത്രം ഇപ്പോൾ ലോകമെമ്പാടും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഈ മാസം റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരും നിരൂപകരും ഒരേ മനസ്സോടെ സ്വീകരിച്ചപ്പോൾ കോവിഡ് പ്രതിസന്ധിക്കു ശേഷം തമിഴ് നാട്ടിലെ തീയേറ്ററുകൾക്കു വലിയ ആശ്വാസമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. കോമെടിയും ആക്ഷനും ത്രില്ലും എല്ലാം ഇടകലർത്തി ഒരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ് ഇതിലെ സംഗീതം. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഇതിലെ ഗാനങ്ങൾ ഓരോന്നും സൂപ്പർ ഹിറ്റായി കഴിഞ്ഞു. അതിനൊപ്പം തന്നെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും തരംഗമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ചെല്ലമ്മ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ഈ സോങ് വീഡിയോ റിലീസ് ആയിരിക്കുന്നത്.

ഒക്ടോബർ 22 നു റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം പതിനഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെ ആണ് ഇരുപത്തതിനാല് മണിക്കൂർ പോലും പിന്നിടുന്നതിനു മുൻപേ നേടിയെടുത്തത്. നായകനായ ശിവകാർത്തികേയൻ തന്നെ വരികളുമെഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയുമാണ്. ശിവകാർത്തികേയനും നായികാ വേഷം ചെയ്യുന്ന പ്രിയങ്ക മോഹനും ആടിപ്പാടുന്ന ഈ ഗാനം അതിമനോഹരമായാണ് നെൽസൺ ചിത്രീകരിച്ചിരിക്കുന്നത്. മേല്പറഞ്ഞവരെ കൂടാതെ യോഗി ബാബു, വിനയ്, അർച്ചന, അരുൺ അലക്സാണ്ടർ, ദീപ, ഇളവറസ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അടുത്തയാഴ്ച തീയേറ്ററുകൾ തുറക്കുന്നതോടെ ഡോക്ടർ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലും എത്തും. ദീപാവലിക്ക് ഈ ചിത്രം ഒറ്റിറ്റിയിലും ലഭ്യമാകും എന്നാണ് സൂചന.

webdesk

Recent Posts

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

6 days ago

ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…

1 week ago

പൊങ്കാല’ യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…

1 week ago

ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…

1 week ago

കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…

1 week ago

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

3 weeks ago

This website uses cookies.