മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 , ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗം ആണിത്. ഈദ് റിലീസ് ആയി ഏപ്രിൽ ഇരുപത്തിയെട്ടിനു ഈ ചിത്രം റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് എന്നിവ കുറച്ചു നാൾ മുൻപാണ് നടന്നത്. പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി ഇതിൽ എത്തുന്നത്. സേതുരാമയ്യർ ആയുള്ള കിടിലൻ ലുക്കിൽ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സൈന യൂട്യൂബ് ചാനലിൽ വന്നിരിക്കുന്ന ഈ ടീസർ ആരാധകരെ ത്രസിപ്പിക്കുന്ന ആ സൂപ്പർ ഹിറ്റ് സിബിഐ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ ആണ് എത്തിയിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോര്ജും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.