തിരക്കഥ രചയിതാവും പ്രശസ്ത നടനുമായ ബിബിൻ ജോർജ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തിരിമാലി. അന്നാ രാജൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ മോഷൻ ടീസർ ഇപ്പോൾ നേടിയെടുക്കുന്നത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയിരിക്കും തിരിമാലി എന്ന സൂചനയാണ് ഇതിന്റെ താര നിരയും മോഷൻ ടീസറും നമ്മളോട് പറയുന്നത്. ബിബിൻ ജോർജ്, അന്നാ രാജൻ എന്നിവർക്ക് പുറമെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്. സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്.
എസ് കെ ലോറൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപിള്ളിയും എഡിറ്റിംഗ് നിർവഹിക്കുന്നത് ജിത് ജോഷിയുമാണ്. ബിജിപാൽ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിലാണ് എസ് കെ ലോറൻസ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പഴയ ബോംബ് കഥ, മാർഗം കളി എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ് നായകനായി എത്തുന്ന ചിത്രമാണ് തിരിമാലി. ഇത് കൂടാതെ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, റോൾ മോഡൽസ്, വെൽക്കം ടു സെൻട്രൽ ജയിൽ, ഒരു യമണ്ടൻ പ്രേമകഥ, ഷൈലോക്ക് എന്നീ ചിത്രങ്ങളിലും ബിബിൻ അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.