കഴിഞ്ഞ വർഷം ആദ്യംറിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ഒരു മലയാള ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഓൾ ഇന്ത്യ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. അന്തരിച്ചു പോയ സച്ചിയുടെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ഈ ചിത്രം പിന്നീട് ഹിന്ദി, തെലുങ്കു റീമേക്ക് കൂടി ചെയ്യപ്പെട്ടു മുന്നോട്ടു പോയി. ഇതിന്റെ തെലുങ്ക് റീമേക്കിന്റെ റ്റീസർ, മേക്കിങ് വീഡിയോ, സോങ് ടീസർ എന്നിവ പുറത്തു വരികയും വലിയ ഹിറ്റായി മാറുകയും ചെയ്തു. പവൻ കല്യാൺ, റാണ ദഗ്ഗുബതി എന്നിവരാണ്, മലയാളത്തിൽ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക്, തെലുങ്കിൽ ജീവൻ നൽകുന്നത്. ഭീംല നായക് എന്നാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എങ്കിൽ ഡാനിയൽ ശേഖർ എന്നാണ് റാണ ദഗ്ഗുബതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായക കഥാപാത്രമായ ഭീംല നായകിന്റെ തീം സോങ് പുറത്തു വന്നിരിക്കുകയാണ്.
ചിത്രത്തിന്റെ മേക്കിങ്, പ്രോമോ ദൃശ്യങ്ങൾ എന്നിവയെല്ലാം ചേർന്ന ഒരു ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എസ് തമൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. തെലുങ്കിലെ സൂപ്പർ താരമായ പവൻ കല്യാണിന്റെ ആരാധകർക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള മാറ്റങ്ങൾ തെലുങ്കു റീമേക്കിൽ ഉണ്ടാകും എന്നാണ് സൂചന. ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിന് വേണ്ടി തെലുങ്കിൽ സംഭാഷണം എഴുതിയത്. സാഗർ ചന്ദ്ര സംവിധാനം ചെയ്ത ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.