പ്രശസ്ത മലയാള താരം ഭാവന നായികാ വേഷത്തിലെത്തുന്ന ബജ്‌രംഗി 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ പുറത്തു വന്നു. കെ ജി എഫ് മോഡലിൽ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് കന്നഡയിലെ സൂപ്പർ താരമായ ശിവരാജ് കുമാർ ആണ്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ടീസർ സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പ്രശംസയാണ് നേടിയെടുക്കുന്നത്. ഗംഭീരമായ ദൃശ്യങ്ങളും വി എഫ് എക്സ്ഉം ആക്ഷനും സംഗീതവും നിറഞ്ഞു നിൽക്കുന്ന ഈ ടീസർ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡ് ചെയ്യുകയാണ്. കിടിലൻ ലുക്കിലാണ് ഭാവനയും ശിവരാജ് കുമാറും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്‌റംഗിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എ ഹർഷ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി, ബജരംഗി, ലോകി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
ജയണ്ണ, ബോഗേന്ദ്ര എന്നിവർ ചേർന്ന് ജയണ്ണ ഫിലിമ്സിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത് അർജുൻ ജന്യയും ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സ്വാമി ജെ യുമാണ്. ദീപു എസ് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ റിലീസ് ആയാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പതിനാലു ലക്ഷത്തിനു മുകളിൽ യൂട്യൂബ് വ്യൂസ് നേടിമുന്നോട്ടു കുതിക്കുകയാണ് ബജ്‌രംഗി 2 ടീസർ. കന്നഡയിലെ ഹാട്രിക്ക് സ്റ്റാർ എന്നറിയപ്പെടുന്ന ശിവരാജ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ബജ്‌രംഗി 2.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.