[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കാണാത്ത കാഴ്ചകളുമായി ബറോസ് ഒരുങ്ങുന്നു; പ്രോമോ ടീസർ കാണാം..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം. ഈ വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങിയ ഈ ചിത്രം പത്തു ദിവസം ഷൂട്ട് ചെയ്തപ്പോഴേക്കും കോവിഡ് രണ്ടാം തരംഗം ആരംഭിക്കുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഇന്ന് മുതൽ ഈ ചിത്രം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. താരനിരയിൽ ചില മാറ്റങ്ങൾ വന്നതിനാൽ ആദ്യം മുതലാണ് ചിത്രം ആരംഭിക്കുന്നത്. ഏതായാലും ചിത്രത്തിന്റെ ഒരു പ്രോമോ ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ത്രീഡി ഫാന്റസി ഡ്രാമയായി വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. മോഹൻലാൽ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് മായ എന്ന പെൺകുട്ടിയാണ്.

ഇവരെ കൂടാതെ ഈ ചിത്രത്തിലെ താരങ്ങളിൽ കൂടുതൽ പേരും സ്പെയിൻ, അമേരിക്ക, ഘാന, പോർട്ടുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വി എഫ് എക്സ്ഉം ആക്ഷനും എല്ലാം നിറഞ്ഞ ഈ ചിത്രത്തിൽ നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യം ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിരുന്നു എങ്കിലും ചിത്രം നീണ്ടു പോയതോടെ ഡേറ്റിൽ പ്രശ്നങ്ങൾ വരികയും പ്രിത്വിരാജിന് പിന്മാറേണ്ടി വരികയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ആയി തകർത്താടിയ ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

”വാടാ വേടാ..’ നരിവേട്ടയ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും; പുതിയ ഗാനം പുറത്തിറങ്ങി..

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…

1 day ago

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എത്താൻ ഇനി 5 നാൾ; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

3 days ago

‘ഗോളം’ നായകന്‍റെ പുതിയ ചിത്രം “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”; വിനീത്- മധു ബാലകൃഷ്ണൻ ടീമിന്റെ ‘ചങ്കാ..ചങ്കാ’ ഗാനം കാണാം

ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…

3 days ago

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ..

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…

4 days ago

പ്രേമം ടീമുമായി യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള; ഒപ്പം അൽഫോൻസ് പുത്രനും

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള മെയ്…

6 days ago

യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…

7 days ago