പ്രശസ്ത സംവിധായകൻ ആഷിഖ് അബു ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. ഏറെ ശ്രദ്ധ നേടിയ മായാനദി, നിരൂപക പ്രശംസ നേടിയ നാരദൻ എന്നിവക്ക് ശേഷം ഇവർ ഒന്നിച്ച നീലവെളിച്ചത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അനുരാഗ മധുചഷകം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് പി ഭാസ്കരനും, ഇതിന് സംഗീതം പകർന്നിരിക്കുന്നത് ബാബുരാജുമാണ്. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിമ കല്ലിങ്കലിന്റെ മനോഹരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. റിമ കല്ലിങ്കലിനൊപ്പം ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരേയും നമ്മുക്ക് ഈ ഗാനത്തിൽ കാണാൻ സാധിക്കും. രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി, അഭിരാം എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.
1964 ഇൽ പുറത്തു വന്ന ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീല വെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്തത് സൈജു ശ്രീധരൻ, സംഗീതമൊരുക്കിയത് ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നുമാണ്. മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയുമുള്ള ഭാർഗവീനിലയം സംവിധാനം ചെയ്തത് എ വിൻസെന്റാണ്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവരാണ് ഭാർഗവി നിലയത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.