മലയാളത്തിലെ പ്രശസ്ത നായികമാരിലൊരാളായ അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്യുന്ന പുതിയ തെലുങ്കു ചിത്രമാണ് റൗഡി ബോയ്സ്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ജനുവരി പതിനാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ വളരെ ശ്കതമായ ഒരു കഥാപാത്രമാണ് അനുപമ പരമേശ്വരൻ ചെയ്യുന്നത്. ക്യാമ്പസ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നു. ആശിഷ് എന്ന നവാഗതൻ നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. ഹർഷ കോനുഗണ്ടി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതിലെ ഗാനരംഗത്തിലൊക്കെ വളരെ ഗ്ലാമറസ് ആയാണ് അനുപമ പരമേശ്വരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ ആണ് ഇതിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആശിഷ് റെഡ്‌ഡി. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ഒരു ക്യാമ്പസ് ഡ്രാമ എന്ന് പറയാവുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചത്. ഹര്ഷിത് റെഡ്‌ഡി ആണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ്. ഇതിലെ രണ്ടു ഗാനങ്ങളുടെ വീഡിയോകൾ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റുകളാണ്. പ്രേമം എന്ന നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു പ്രശസ്തയായ അനുപമ പരമേശ്വരൻ പിന്നീട് ഒരുപിടി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് തെന്നിന്ത്യൻ സിനിമയിൽ പോപ്പുലർ ആയി മാറിയത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.