‘ബാഗ്ലൂർ ഡെയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്ജലി മോനോൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘വണ്ടർ വുമൺ’ന്റെ ട്രെയിലർ റിലീസ് ചെയ്തു. വ്യത്യസ്ത സ്വഭാവക്കാരായ ഗർഭിണികളെയും അവരുടെ ആശങ്കകളെയും പ്രേക്ഷകർക്ക് കാണിച്ചു തരുന്ന ട്രെയിലറിൽ പാർവതിയും നിത്യയും സയനോരയും പത്മപ്രിയയും ഗർഭിണികളായെത്തുന്നു. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ ഗർഭകാലത്ത് അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നവംബർ 18 ന് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്കെത്തും.
റോണയായി നിത്യയും മിനിയായി പാർവ്വതിയും വേണിയായി പത്മപ്രിയയും സയയായി സയനോരയും എത്തുന്ന ചിത്രത്തിൽ നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. 4 വർഷത്തെ ഇടവേളക്ക് ശേഷം അഞ്ചലി മോനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ആർഎസ്‍വിപി മൂവീസ്’, ‘ഫ്ലൈയിംഗ് യൂണികോൺ എൻറർടെയ്ൻമെൻറ്’ എന്നീ ബാനറുകളിൽ റോണി സ്ക്രീവാലയും ആഷി ദുവാ സാറയും ചേർന്നാണ് നിർമ്മിക്കുന്നത്. ഇംഗ്ലീഷിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കൂടെ’യാണ് ഒടുവിലായി തിയറ്റർ റിലീസ് ചെയ്ത അഞ്ചലി മോനോൻ ചിത്രം.
ഒരു പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ ചിത്രം നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് പങ്കുവെച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ‘വണ്ടർ വുമൺ’ന്റെ പ്രഖ്യാപനം അഞ്ചലി മേനോൻ നടത്തിയത്. ചിത്രത്തിന്റെ ആദ്യ പടി മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതിന്റെ അടയാളമാണ് ആ പോസ്റ്ററിന് പ്രേക്ഷകരിൽ വരുത്തിയ ആകാംക്ഷ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.