പ്രശസ്ത മലയാളി നടിയും തെന്നിന്ത്യൻ നായികയുമായ അമല പോൾ ഇനി ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചു മികച്ച നടി എന്ന് പേരെടുത്ത ഈ താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരു വെബ് സീരിസ് വഴിയാണ്. രഞ്ജിഷ് ഹി സഹി എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരിസിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടിക്കൊണ്ടിരിക്കുന്നതു.1970 കളിലെ ബോളിവുഡ് പശ്ചാത്തലമായെത്തുന്ന ഈ സീരീസിൽ സിനിമാ താരത്തിന്റെ വേഷത്തിലാണ് അമല പോൾ അഭിനയിച്ചിരിക്കുന്നത്. വൂട്ട് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യാൻ പോകുന്നത്. ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.
സാക്ഷി ഭട്ട് നിർമ്മിച്ച ഈ വെബ് സീരിസ്, വൂട്ട് സെലക്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. താഹിർ രാജ്, അമൃത പുരി എന്നിവരാണ് അമല പോളിനെ കൂടാതെ ഈ വെബ് സീരിസിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പുഷ്പദീപ് ഭരദ്വാജ് ആണ് ഈ വെബ് സീരിസ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും സിനിമകളും വെബ് സീരീസുകളുമായി ഏറെ തിരക്കിലാണ് അമല പോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാം വീഡിയോകളുമെല്ലാം വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.