നേരം, പ്രേമം എന്നീ വലിയ വിജയങ്ങൾക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഒരു അൽഫോൻസ് പുത്രൻ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വന്നിരിക്കുന്നത്. മാർച്ച് 25 വെള്ളിയാഴ്ച മുതൽ ഈ ടീസർ തീയേറ്ററുകളിലും പ്രദർശിപ്പിച്ചു തുടങ്ങും. ഗോൾഡ് എന്ന ചിത്രം ഏതു തരത്തിൽ ഉള്ളതായിരിക്കും എന്നുള്ള ഒരു സൂചനയാണ് ഇന്ന് വന്ന ടീസർ തരുന്നത്. തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
അൽഫോൻസ് പുത്രൻ തന്നെ രചിച്ച ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഏതായാലും ഒരു കോമഡി ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്. രാജേഷ് മുരുഗേശൻ സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തതും അൽഫോൻസ് പുത്രൻ തന്നെയാണ്. ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവഹിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്. ജോഷി എന്ന കഥാപാത്രം ആയി ഇതിൽ പൃഥ്വിരാജ് എത്തുമ്പോൾ സുമംഗലി എന്ന കഥാപാത്രം ആയാണ് നയൻ താര എത്തുന്നത്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.