കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടിലെ ആദ്യത്തെ സോങ് ടീസർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തീം സോങ്ങിന്റെ ലിറിക്കൽ വീഡിയോ കൂടി ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ആരാധകരെ ഇളക്കി മറിക്കുന്ന ഈ കിടിലൻ റാപ് സോങ് ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ, ഫെജോ എന്നിവർ ചേർന്നാണ്. ബി കെ ഹരിനാരായണൻ, ഫെജോ എന്നിവർ ചേർന്ന് രചിച്ച, തലയുടെ വിളയാട്ട് എന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ഈ തീം സോങ് എന്ന് പറയാം നമ്മുക്ക്. ഇനി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ആറാട്ട് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണികൃഷ്ണൻ ആണ്. ശക്തി ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി അദ്ദേഹത്തിനൊപ്പമുള്ളതു.
മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് ആറാട്ട് എത്തുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, പ്രൊമോഷൻ വീഡിയോ, പോസ്റ്ററുകൾ എന്നിവയെല്ലാം സൂപ്പർ ഹിറ്റാണ്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.