ഈ കഴിഞ്ഞ ക്രിസ്മസ് സീസണിൽ മലയാളികൾക്ക് മുന്നിലെത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് മധുരം. മലയാളി സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ജൂൺ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ അഹമ്മദ് കബീർ എന്ന സംവിധായകൻ ഒരിക്കൽ കൂടി മലയാളികൾക്ക് നൽകിയ സമ്മാനമാണ് മധുരം. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി സോണി ലൈവിലാണ് ഡിസംബർ ഇരുപത്തി മൂന്നു മുതൽ മധുരം സ്ട്രീം ചെയ്തു തുടങ്ങിയത്. മലയാളികളുടെ പ്രീയപ്പെട്ട നടൻ ജോജു ജോർജ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന് ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. മനോഹരമായ ചിത്രം എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായതും ചിത്രത്തിന് ഗുണമായി. ഹിഷാം അബ്ദുൽ വഹാബ് ആണ് ഇതിന്റെ സംഗീത സംവിധായകൻ.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ആടാം പാടാം എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ജോജുവിനൊപ്പം ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.