മലയാളി സിനിമാ പ്രേക്ഷകർക്ക് ഇത്തവണത്തെ ക്രിസ്മസ് ഉത്സവമാക്കി തീർത്തു കൊണ്ടാണ് ജനപ്രിയ നായകൻ ദിലീപ് കഴിഞ്ഞ ദിവസം തന്റെ മൈ സാന്റാ എന്ന ചിത്രവുമായി എത്തിയത് . ദിലീപിനെ നായകനാക്കി ഹിറ്റ് സംവിധായകൻ സുഗീത് ഒരുക്കിയ ഈ ഫാമിലി എന്റെർറ്റൈനെർ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്തു കൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്. ദിലീപ് ഒരു ക്രിസ്മസ് അപ്പൂപ്പനായി എത്തുന്ന ഈ ചിത്രം ഒരു ഫാന്റസി ചിത്രം എന്ന നിലയിലും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഏഴു വയസുള്ള ഒരു പെൺകുട്ടിയും സാന്താ ക്ലോസും തമ്മിൽ ഉള്ള ബന്ധമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.
ഇപ്പോഴിതാ ഒരു കോടി രൂപ ബഡ്ജറ്റിൽ ചിത്രീകരിച്ച ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സാന്റാ ക്ലോസിനൊപ്പം ഐസ എന്ന് പേരുള്ള കൊച്ചു പെൺകുട്ടി നടത്തുന്ന ഒരു അത്ഭുത യാത്രയാണ് ഈ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.വി എഫ് എക്സ്ഉം രസകരമായ വരികളും മനോഹരമായ ഈണവും ഈ ഗാനത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കുന്നു. ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതോടൊപ്പം ദിലീപ്, ബാലതാരം ഐസ എന്നിവരുടെ പ്രകടനം കൂടിയായപ്പോൾ ഓ ബുള്ളെമ എന്ന് തുടങ്ങുന്ന ഈ ഗാനം അതിമനോഹരമായി മാറി.
നവാഗതനായ ജെമിൻ സിറിയക് തിരക്കഥ രചിച്ച ഈ ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന പുതിയ ബാനറിൽ സംവിധായകൻ സുഗീത്, പ്രശസ്ത രചയിതാവ് നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദിലീപിനൊപ്പം ഒരു വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രം കോമെഡിയും ഫാന്റസിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
വിദ്യ സാഗർ സംഗീതം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സണ്ണി വെയ്ൻ, സിദ്ദിഖ്, സായി കുമാർ, അനുശ്രീ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ ആണ് ഇതിന്റെ താര നിരയിൽ ഉള്ള പ്രമുഖ നടീനടന്മാർ. കാർത്തിക്, ഹന്നാ രജി എന്നിവർ ചേർന്ന് ആലപിച്ച ഓ ബുള്ളെമ എന്ന ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മ ആണ്
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.